Thursday 29 September 2011

മാണിക്യമായി മാറിയ അരിമണികള്‍


ഒരിടത്ത് രാമു എന്നൊരു കൃഷിക്കാരനുണ്ടായിരുന്നു. വളരെ ഒരു പാവപ്പെട്ട ഒരു കര്‍ഷകനായിരുന്നു അദ്ദേഹം. വളരെയധികം കഷ്ട്ടപ്പെട്ടു പണിയെടുത്താണ് അദ്ദേഹം കുടുംബം നോക്കിയിരുന്നത്. വളരെ കഷ്ടപ്പാടു നിറഞ്ഞ കുടുംബമാണ് അദ്ദേഹത്തിന്റെത്. അദ്ദേഹത്തിനു ഒരുപാടു പ്രായമായപ്പോള്‍ അദ്ദേഹം കൃഷിപ്പണിക്ക് പോവാതായി. പണിയെടുക്കാനുള്ള ആരോഗ്യം അയാളുടെ ശരീരത്തിന് ഉണ്ടായിരുന്നില്ല. പണി ചെയ്തില്ലെങ്കില്‍ കുടുംബം പട്ടിണിയാകും എന്നാല്‍ പണിയെടുക്കതിരിക്കാനും കഴിയില്ല എന്തു ചെയ്യും. പാവം കൃഷിക്കാരന്‍ അങ്ങിനെ അദ്ദേഹം വഴിവക്കിലിരുന്നു ഭിക്ഷയാചിച്ചു തുടങ്ങി.

യാചിച്ചു കിട്ടുന്ന ഭക്ഷണം കൊണ്ട് പട്ടിണിയില്ലാതെ കഴിഞ്ഞു പോന്നു .അങ്ങിനെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ വഴിവക്കിലിരുന്നു യാചിക്കുകയായിരുന്നു. അപ്പോള്‍ ഒരു ദിവ്യനായ സന്യാസി ആ വഴി വന്നു. പാവം രാമുവിനെ കണ്ടപ്പോള്‍ അയാളെ ഒന്ന് പരീക്ഷിക്കുവാന്‍ സന്യാസി തീരുമാനിച്ചു .സന്യാസി വേഗം രാമുവിന്റെ മുന്നിലെത്തി എന്നിട്ടു പറഞ്ഞു എനിക്ക് എന്തെങ്കിലും ഭിക്ഷ തരണേ എന്നു പറഞ്ഞപ്പോള്‍ രാമു ഒരു നിമിഷം ആലോചിച്ചു എന്നിട്ടു തനിക്കു ഭിക്ഷ കിട്ടിയ അരിമണികളില്‍ നിന്നും അദ്ദേഹം കുറച്ചു കൊടുത്തു. സന്യാസി അരി സ്വീകരിച്ച ശേഷം ഭിക്ഷക്കാരനെ നോക്കിയിട്ട് പറഞ്ഞു "ഇത് കൊണ്ട് എന്റെ വിശപ്പ്‌ മാറില്ല താങ്കള്‍ തന്നെ ഇത് എടുത്തോളു. രാമു ആ അരി സഞ്ചിയിലിട്ടു തന്റെ വീട്ടിലേക്കു പോയി. വീട്ടിലെത്തി രാമുവിന്റെ ഭാര്യ അരി കുടഞ്ഞു മടിയിലിട്ടു. അപ്പോഴല്ലേ അതിശയം അതിലെ കുറച്ചു അരിമണികള്‍ മാണിക്യക്കല്ലുകളായി മാറിയിരിക്കുന്നു .സന്യാസി തിരികെ കൊടുത്ത ആ ഒരു പിടി അരിയാണ് മാണിക്യ മയി മാറിയിരിക്കുന്നത് എന്നു മനസ്സിലായ രാമു ആ മാണിക്യ അരിമണികളുമായി സന്തോഷത്തോടെ വളരെ അധികം കാലം ജീവിച്ചു.

----------------------------------
ഹസ്ന.കെ.യു. (13)

No comments:

Post a Comment