Thursday, 29 September 2011

പ്രകാശത്തിന്റെ ചിറകുകൾ

പണവും, പ്രതാപവുമുള്ള ഒരു വീട്ടിലെ ഗൃഹനാഥയാണ്‌ ദേവകിയമ്മ. വളെരെ മാന്യതയും വിനയവുമുള്ള സ്ത്രീയാണവർ. അവർക്കു ഒരു മകനുണ്ട് ദീപക്. വലിയ കമ്പനിയും. കാറും സ്വത്തുമൊക്കെയുള്ള ആളാണ്‌ ദീപക്. വളരെ പാവപ്പെട്ട ഒരു കുടുംബത്തിൽ നിന്നുമാണ്‌ ദേവകിയമ്മ തന്റെ മകന്‌ ഒരു വധുവിനെ കണ്ടു പിടിച്ചത്. സുന്ദരിയും, സുശീലയുമായ ഒരു പെൺകുട്ടി. അവൾക്ക് 20 വയസ്സ് പ്രായമുണ്ട്. സൗമ്യ എന്നാണവളുടെ പേര്‌.

വളരെ നല്ല സ്വഭാവമുള്ള ചെറുപ്പക്കാരനായിരുന്നു ദീപക്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം ദീപകിന്റെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ കാണുവാൻ തുടങ്ങി. തന്റെ ഭർത്താവിന്‌ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടെന്നു സൗമ്യക്കും തോന്നിത്തുടങ്ങിയിരുന്നു. അവൾ അത് അമ്മയെ ധരിപ്പിച്ചു. അമ്മ അതൊന്നും കാര്യമായി എടുത്തില്ല. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ദീപക് പരിചയമില്ലാത്ത രണ്ടു മൂന്നു പേർക്കൊപ്പം ഗ്ലാസ്സുകളും വെള്ളം നിറച്ച ജഗ്ഗു​‍ൂ എടുത്ത് റൂമിലേക്കു കയറിപ്പോകുന്നതു കണ്ടപ്പോൾ സൗമ്യ കാര്യം തിരക്കി. ബഹളം കേട്ടെത്തിയ അമ്മയോട് സൗമ്യ പറഞ്ഞു. “ഇത്രനാളും മദ്യപാനം ഉണ്ടായിരുന്നില്ല ഇപ്പോൾ അതും തുടങ്ങിയിരിക്കുന്നു.” അമ്മ സൗമ്യയെ പലത്ം പറഞ്ഞ് ആശ്വസിപ്പിച്ചു.

കുറച്ചു മാസങ്ങൾക്കു ശേഷം പ്രഭാതത്തിൽ പാല്ക്കാരിയുടെ കയ്യിൽ നിന്നും പാലുവാങ്ങാൽ ഉമ്മറത്തേക്കു പോയ സൗമ്യ അവിടെക്കിടന്നിരുന്ന പത്രത്തിൽ ഒന്നു കണ്ണോടിച്ചു. പെട്ടൊന്നൊരു വാർത്ത അവളുടെ കണ്ണിൽ പെട്ടു. രണ്ടുദിവസം മുൻപു വീട്ടിൽ നിന്നും പോയ ദീപക് കഞ്ചാവ് കടത്തിയ കേസ്സിൽ പ്രതിയാണ്‌ എന്ന വാർത്ത വായിച്ചതും അവൾ തരിച്ചിരുന്നു പോയി. ഈ വിവരം അമ്മയോട് പറഞ്ഞ നിമിഷം അമ്മ തലചുറ്റി വീണു. വീഴ്ചയിൽ തല ശക്തിയായി ചുമരിൽ ഇടിക്കുകയും ചെയ്തു. ഉടനെത്തന്നെ അമ്മയെ ആശുപത്രിയിൽ എത്തിച്ചു. അവിടെ വെച്ച് അഛൻ പറഞ്ഞു. “ഞാൻ ചിലതൊക്കെ അറിഞ്ഞിരുന്നു. പക്ഷേ ഇത്ര ഗൗരവം ഉള്ളതാണെന്നു മനസ്സിലാക്കിയിരുന്നില്ല.”

അമ്മക്ക് ബോധം തെളിഞ്ഞപ്പോൾ അല്മുരയിട്ടു കൊണ്ടു പറഞ്ഞു “എനിക്ക് ഇപ്പോൾ തന്നെ എന്റെ മകനെ കാണണം.” അമ്മ ഇതാവർത്തിച്ചു കൊണ്ടിരുന്നപ്പോൾ സൗമ്യക്ക് സങ്കടം താങ്ങാനായില്ല. അവൾ പൊട്ടിക്കരഞ്ഞു.

ദീപക് ഇപ്പോൾ ജയിലിലാണ്‌. കുറച്ച് നാളുകൊണ്ടു തന്നെ അയാൾ എല്ലാ ലഹരി പദാർഥങ്ങളുടേയും അടിമയായി മാറിക്കഴിഞ്ഞിരുന്നു. അതിലൂടെ ഒരു മനുഷ്യൻ ചെയ്യാൻ പാടില്ലാത്ത എല്ലാ അക്രമങ്ങളും അയാൾ ചെയ്തു. അയാൾക്ക് വധശിക്ഷ വിധിക്കപ്പെട്ടു. കഴിഞ്ഞുപോയ എല്ലാ കാര്യങ്ങലും അയാൽ ഓർത്തെടുത്തു. അതിനെ ക്കുറിച്ച് പശ്ചാത്തപിച്ചു. ജീവിതത്തിലേക്കുള്ള ഒരു ചിന്ത അയാളിൽ അപ്പോഴാണ്‌ ഉണ്ടാകാൻ തുടങ്ങിയത്. എല്ലാ ദു:ഖങ്ങളും മറന്ന് ശ്യൂന്യമായ ഹൃദയത്തോടെ ദീപകിന്റെ മുന്നിൽ തുറന്ന കവാടങ്ങളിലൂടെ ആരുമറിയാതെ മറ്റൊരു ലോകത്തിലേക്ക് പോയ്ക്കൊണ്ടേയിരുന്നു..

------------------------------
നസ്റിയ. ടി.ബി (13)

No comments:

Post a Comment